പയ്യോളി: പയ്യോളി 19 -ാം ഡിവിഷനിലെ കാര്യാട്ട് സിയുസി യിൽ അംഗവും താരാ റെസിഡൻഷ്യനിലെ കുടുംബാംഗവുമായ മOത്തിൽ ബാലകൃഷ്ണൻ്റെ ഒന്നാം ചരമ ദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. നഗരസഭാ ചെയർമാൻ വടക്കയിൽ ഷഫീഖ് അനുസ്മരണ പ്രഭാഷണം നടത്തി. ഡിവിഷൻ കൗൺസിലർ കാര്യാട്ട് ഗോപാലൻ സ്വാഗതം പറഞ്ഞ യോഗത്തിൽ ബൂത്ത് പ്രസിഡണ്ട് രവീന്ദ്രൻ കുറുമണ്ണിൽ അദ്ധ്യക്ഷത വഹിച്ചു. നൻമയുടെയും സ്നേഹത്തിന്റെയും ആൾരൂപമായിരുന്നു മoത്തിൽ ബാലകൃഷ്ണനെന്ന് ചെയർമാൻ വടക്കയിൽ ഷഫീഖ് അഭിപ്രായപ്പെട്ടു.
എൻ.കെ.വിജയൻ, ആയഞ്ചേരി സുരേന്ദ്രൻ , ചാലിൽ സുരേന്ദ്രൻ, മേക്കോട്ട് പൊയിൽ വിജയൻ, തൈക്കണ്ടി വിജയൻ, എ കരത്ത് നാരായണൻ, സോപാനം ബാബു, ടി.എം കണാരൻ,ഗോപാലൻ നായർ രാഗം, സുബൈർ ചെരക്കോത്ത് എന്നിവർ പങ്കെടുത്തു.