പയ്യോളി: ബിജെപി പയ്യോളി മണ്ഡലം പ്രസിഡണ്ടായി എ കെ ബൈജു ചുമതലയേറ്റു. വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്ന സ്ഥാനമേറ്റെടുക്കൽ ചടങ്ങും പ്രവർത്തക കൺവെൻഷനും ജില്ലാ ട്രഷറർ വി കെ ജയൻ ഉദ്ഘാടനം ചെയ്തു.
ബി ജെ പി പയ്യോളി മണ്ഡലം പ്രസിഡണ്ട് ചുമതലയേൽക്കുന്ന ചടങ്ങും പ്രവർത്തക കൺവെൻഷനും ജില്ല ട്രഷറർ വി കെ ജയൻ ഉദ്ഘാടനം ചെയ്യുന്നു
കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ് ആർ ജയ്കിഷ്, സ്റ്റേറ്റ് കൗൺസിൽ അംഗം അഡ്വ.വി സത്യൻ എന്നിവർ പ്രഭാഷണം നടത്തി. വി കേളപ്പൻ അധ്യക്ഷത വഹിച്ചു. കെ വി സുരേഷ്, ഉണ്ണികൃഷ്ണൻ മുത്താമ്പി, സി പി രവീന്ദ്രൻ, കെ എം ശ്രീധരൻ, അംബിക ഗിരിവാസൻ, കെ പി മോഹനൻ, നിഷ ഗിരീഷ്, അതുൽ പെരുവട്ടൂർ, എ കെ ബൈജു എന്നിവർ പ്രസംഗിച്ചു.