പയ്യോളി പഞ്ചായത്തിലെ 22-ാം വാര്‍ഡ്‌ കരനെല്‍കൃഷി വിളവെടുപ്പ് നടത്തി

news image
Oct 8, 2013, 10:39 pm IST payyolionline.in

പയ്യോളി: പയ്യോളി ഗ്രാമ പഞ്ചായത്ത് 22ാം വാർഡിലെ സംഗമം, ശംഖുപുഷ്പം ജെ.എൽ.ജി ഗ്രൂപ്പുകളുടെ ആഭിമുഖ്യത്തിൽ നടത്തിയ കര നെൽകൃഷിയുടെ വിളവെടുപ്പ് ഉൽഘാടനം ഗ്രാമപഞ്ചായത്ത് മെമ്പർ പടന്നയിൽ പ്രഭാകരൻ നിർവഹിച്ചു. സബീഷ് കുന്നങ്ങോത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഇന്ദിര കൊളാവി, റീന നാരങ്ങോളി, സി.ഡി.എസ് ചെയർപേഴ്‌സൺ, പി.എം ഉഷ, സി.എം മജീദ് മരയ്ക്കാർ, സി.ടി അബ്ദുറഹിമാൻ, കെ.ജിഷ, ഉഷ വളപ്പിൽ, കെ.കെ അജിഷ, എം.പി ഷൈന, പി.പ്രസന്ന, കെ.ലീല എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe