പയ്യോളിയിൽ നഗരസഭ ഉദ്യോഗസ്ഥർ ബുദ്ധിമുട്ടിക്കുന്നതായി പരാതി; പ്രതിഷേധവുമായി വ്യാപാരികൾ -വീഡിയോ

news image
Jan 7, 2023, 8:24 am GMT+0000 payyolionline.in

പയ്യോളി: പയ്യോളി നഗരസഭയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ ബുദ്ധിമുട്ടിക്കുന്നതായി ആരോപിച്ച് വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തി.ഇന്നലെ പേരാമ്പ്ര റോഡിലെ രണ്ട് കടകളിൽ നിന്നായി മാനദണ്ഡപ്രകാരമുള്ള നടപടികൾ പാലിക്കാതെ സാധനങ്ങൾ പിടിച്ചെടുത്തു എന്നതാണ് ഉദ്യോഗസ്ഥർക്കെതിരെയുള്ള പ്രധാന ആരോപണം.ഇതിനെതിരെ പ്രതിഷേധവുമായി വ്യാപാരികൾ ഇന്ന് നഗരസഭ ഓഫീസിൽ എത്തി.

നേരത്തെ പ്ലാസ്റ്റിക് കവറുകൾ നൽകുന്നതുമായി ബന്ധപ്പെട്ടും വഴിയോര കച്ചവടവുമായി ബന്ധപ്പെട്ടും വ്യാപാരികൾക്ക് നഗരസഭാ ഉദ്യോഗസ്ഥർ നൽകിയ ഉറപ്പ് പാലിക്കുന്നില്ലെന്നും ലൈസൻസ് ഉള്ള വ്യാപാരികൾക്കെതിരെ മാത്രം തുടർച്ചയായി നടപടിയെടുക്കുന്നതായി വ്യാപാര സംഘടനകൾ ആരോപിക്കുന്നു.

ഇന്ന് ഹെൽത്ത് ഇൻസ്പെക്ടർ അവധിയായതിനാൽ തുടർനടപടികൾ കൈക്കൊള്ളാൻ ആകില്ലെന്ന് മറ്റ് ഉദ്യോഗസ്ഥർ അറിയിച്ചതോടെ വ്യാപാരികൾ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.പിന്നീട് നഗരസഭാ ചെയർമാനുമായി നടന്ന ചർച്ചയിൽ രണ്ടു ദിവസത്തിനകം പരിഹാരം കാണും എന്ന ഉറപ്പ് ലഭിച്ചതോടെ പ്രതിഷേധം അവസാനിപ്പിച്ചു.

പയ്യോടെ നഗരസഭാ അധ്യക്ഷൻ വടക്കയിൽ ഷഫീഖ്, ഉപാധ്യക്ഷ സിപി ഫാത്തിമ, സ്ഥിരം സമിതി അംഗങ്ങളായ പി എം ഹരിദാസൻ, വികെ അബ്ദുറഹിമാൻ, കെ ടി വിനോൻ, മഹിജ എളോടി, മഠത്തിൽ നാണു മാസ്റ്റർ എന്നിവരും വ്യാപാരികളെ പ്രതിനിധീകരിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യോളി യൂണിറ്റ് പ്രസിഡണ്ട് എം ഫൈസൽ, സെക്രട്ടറി ജയേഷ് ഗായത്രി, കെ യു ഫൈസൽ, സിസി ബബിത്ത് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

 

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe