പയ്യോളി: കാഞ്ഞിരോളി കുടുംബ സംഗമം പയ്യോളി ബീച്ചിൽ കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെയർമാൻ കാഞ്ഞിരോളി കുഞ്ഞമ്മദ് അധ്യക്ഷനായി. ലത്തീഫ് ദാരിമി പ്രാർത്ഥന നടത്തി. പയ്യോളി നഗരസഭ ചെയർമാൻ വി.കെ അബ്ദുറഹിമാൻ, കുടുംബത്തിലെ മുതിർന്നവർ, വിവിധ തലത്തിലെ പ്രതിഭകൾ എന്നിവരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ദുൽഖിഫിൽ, രക്ഷാധികാരി കളത്തിൽ ഇബ്രാഹിം ഹാജി, പാർവ്വതി ടീച്ചർ, ബാലകൃഷ്ണൻ കറുവക്കണ്ടി, കെ.ഗോവിന്ദൻ, കെ.കെ ശിശുപാലൻ, വി.പി ഗോപി, കെ.ബഷീർ സംസാരിച്ചു. ജനറൽ കൺവീനർ കളത്തിൽ ഖാസിം സ്വാഗതവും കാഞ്ഞിരോളി നിസാർ നന്ദിയും പറഞ്ഞു.

കാഞ്ഞിരോളി കുടുംബ സംഗമം കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു