പന്തലായനിയിൽ സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിൽ മയിലിനെ ചത്ത നിലയിൽ കണ്ടെത്തി

news image
Jan 11, 2023, 12:15 pm GMT+0000 payyolionline.in

കൊയിലാണ്ടി: പന്തലായനി 15-ാം വാർഡിലെ സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിൽ മയിലിനെ ചത്ത നിലയിൽ കാണപ്പെട്ടു. ഇന്ന് കാലത്താണ് വീട്ടുകാർ ചലനമറ്റ നിലയിൽ മയിലിനെ കാണുന്നത്. പന്തലായനി ചെരിയാലതാഴ പയറ്റുവളപ്പിൽ ബാലകൃഷ്ണൻ എന്നവരുടെ വീട്ടുവളപ്പിലാണ് മയിലിനെ കണ്ടെത്തിയത്. മരണകാരണം എന്താണെന്ന് അറിയില്ല. തെരുവു പട്ടികളുടെ ശല്യം ഏറെയുള്ള പ്രദേശമാണെങ്കിലും മയിലിൻ്റെ ശരീരത്തിൽ പരിക്കുകളൊന്നും കാണാനില്ല. സാമാന്യം നല്ല വലുപ്പമുള്ള മയിലാണ് ചത്തത്.

വീടിനോട് ചേർന്നുള്ള ട്രാൻസ്ഫോർമറിന് തൊട്ടടുത്ത് കാണപ്പെട്ടതുകൊണ്ട് ഷാക്കേറ്റാണോ മരച്ചതെന്ന് വ്യക്തമല്ല. സംഭവം അറിഞ്ഞ വാർഡ് കൌൺസിലറും നഗരസഭ വൈസ്ചെയർമാനുമായ അഡ്വ. കെ. സത്യൻ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചുട്ടുണ്ട്. അവർ ഉടൻതന്നെ വരുമെന്നാണ് അറിയിച്ചിട്ടുള്ളത്.

പോസ്റ്റ്മോർട്ടം ചെയ്താൽ മാത്രമേ മരണ കാരണം അറിയുകയുള്ളൂ. കഴിഞ്ഞ 5 വർഷത്തിലേറെയായി കൊയിലാണ്ടി മേഖലയിലെ വിവിധ ഭാഗങ്ങളിൽ മയിലുകളുടെ സാന്നിദ്ധ്യം ഉണ്ടാകാറുണ്ട് ആറോളം മയിലുകൾ ഇത്ര്തതിൽ ഉണ്ടെന്നാണ് അറിയുന്നത്. അതിൽപ്പെട്ടമയിലാണെന്നാണ് സംശയിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe