നെഹ്‌റു യുവകേന്ദ്ര പന്തലായനി ബ്ലോക്ക്‌ ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു

news image
Jan 7, 2023, 4:42 pm GMT+0000 payyolionline.in

പന്തലായനി: നെഹ്‌റു യുവകേന്ദ്ര പന്തലായനി ബ്ലോക്ക്‌ ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു. നെഹ്‌റു യുവ കേന്ദ്ര പന്തലായനി ബ്ലോക്കും കെ എഫ് എ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കുറുവങ്ങാട് ചേർന്ന് സംഘടിപ്പിച്ച ഫുട്ബോൾ മത്സരത്തിൽ വോളിബോളിൽ യുണൈറ്റഡ് ക്ലബ്ബ് പന്തലായനി വിന്നേഴ്സ് ആവുകയും, കെ എഫ് എ കുറുവങ്ങാട് റണ്ണേഴ്സ് ആവുകയും ചെയ്തു.

ബാഡ്മിന്റൺ ഉദ്ഘടനം വാർഡ്‌ കൗൺസിലർ വത്സരാജ് നടത്തി മൽസരത്തിൽ കൃഷ്ണൻ മേനോൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് വിന്നേഴ്സ് ആവുകയും, ഗ്രാമദീപം ചേലിയ റണ്ണേഴ്സ് ആവുകയും ചെയ്തു. മുൻ മഹാരാഷ്ട്ര ഫുട്ബോൾ താരം യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ക്യാപ്റ്റൻ ഫുട്ബോൾ മത്സരം ഋഷിദാസ് കല്ലട് ഉത്ഘടനം ചെയ്തു. ഫുട്ബോൾ മത്സരത്തിൽ ശ്രാവണം കഞ്ഞിലശ്ശേരി വിന്നേഴ്സ് ആവുകയും ഫിഷർ മാൻ ഫ് സി റണ്ണേഴ്സ് ആവുകയും ചെയ്തു.

സമാനദാനം ജീവ കാരുണ്യ പ്രവർത്തനത്തിനും മികച്ച സംഘടകയ്ക്കുള്ള ഭാരതിയ ദളിത്‌ പുരസ്‌കാരം ലഭിച്ച എസ് എൻ ഡി എസ് ദേശിയ അധ്യക്ഷ ഷൈജ കൊടുവള്ളി നൽകി. നാഷണൽ യൂത്ത് കോർഡിനേറ്റർ അജയ്‌ദാസ് ബി എച്,  വത്സരാജ് കൊയിലാണ്ടി മുനിസിപ്പൽ കൗൺസിലർ, ഫുട്ബോൾ കോച്ച് വിനോദ്  വി. ടി സുരേന്ദ്രൻ  എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe