നെഹ്റു ട്രോഫി വള്ളംകളി: മുഖ്യാതിഥിയായി രാഷ്ട്രപതിയെ ക്ഷണിക്കും

news image
Aug 2, 2022, 9:27 am IST payyolionline.in

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയിൽ മുഖ്യാതിഥിയായി രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ക്ഷണിക്കാൻ തിരുവനന്തപുരത്ത് ചേർന്ന ഉന്നതാധികാര സമിതി യോഗത്തിൽ തീരുമാനം. വള്ളംകളി നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ തിങ്കളാഴ്ച വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവർ സംബന്ധിച്ചു.

 

 

 

വള്ളംകളിക്ക് സ്പോൺസർമാരെ കണ്ടെത്തൽ, ടിക്കറ്റ് വിൽപന അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്തു. ഇതിന്‍റെ ചുമതല നെഹ്റു ട്രോഫി ബോട്ട് റേസ് (എൻ.ടി.ബി.ആർ) കമ്മിറ്റിക്ക് നൽകി. 2019ൽ ടൂറിസം വകുപ്പ് മുഖേന ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) കമ്പനിയാണ് വള്ളംകളി നടത്തിയത്. സ്പോൺസർമാരെ കണ്ടെത്തുന്നതടക്കമുള്ള കാര്യത്തിൽ സി.ബി.എൽ വലിയ വരുമാനനഷ്ടമുണ്ടാക്കിയെന്ന് കഴിഞ്ഞദിവസം ആലപ്പുഴയിൽ ചേർന്ന യോഗത്തിൽ വിമർശനമുയർന്നിരുന്നു.

ഈ സാഹചര്യത്തിലാണ് എൻ.ടി.ബി.ആറിന് ചുമതല കൈമാറിയത്. പുന്നമടക്കായലിൽ സെപ്റ്റംബർ നാലിനാണ് ഇത്തവണത്തെ നെഹ്റു ട്രോഫി വള്ളംകളി. നെഹ്റുട്രോഫി വള്ളംകളിക്കൊപ്പം ഈ വര്‍ഷത്തെ ചാമ്പ്യന്‍സ് ട്രോഫി വള്ളംകളിയുടെ ആദ്യമത്സരവും നടക്കും. 2019 ആഗസ്റ്റ് 31നാണ് ഏറ്റവും ഒടുവില്‍ നെഹ്‌റു ട്രോഫി വള്ളംകളി നടന്നത്. കോവിഡ് വ്യാപനത്തിൽ 2020ലും 2021ലും മത്സരം നടന്നില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe