നൂറ് ശതമാനം എസ് സി ഫണ്ട് ചെലവഴിക്കൽ: തിക്കോടി പഞ്ചായത്ത് പുരസ്കാരം ഏറ്റുവാങ്ങി

news image
May 21, 2022, 4:05 pm IST payyolionline.in

തിക്കോടി :  നൂറ് ശതമാനം എസ് സി ഫണ്ട് ചെലവഴിച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് കേരള സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പുരസ്‌കാരം തിക്കോടി പഞ്ചായത്തിന് വേണ്ടി പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദിന്റെ നേതൃതത്തിൽ ഭരണ സമിതി അംഗങ്ങളും ജീവനക്കാരും സംസ്ഥാന ആസൂത്രണ സമിതി അംഗം  ജിജു അലക്‌സിൽ നിന്നു ഏറ്റുവാങ്ങി.

തൃശൂർ ജവഹർലാൽ കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങ് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. തിക്കോടി പഞ്ചായത്തു പ്രസിഡന്റിന്  പുറമെ വൈസ്‌പ്രസിഡന്റ്  കുയ്യണ്ടി രാമചന്ദ്രൻ, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ  പ്രനില സത്യൻ,  ജീവനക്കാർക്ക് വേണ്ടി സെക്രട്ടറി രാജേഷ് ശങ്കർ, രാജേഷ് എന്നിവർ സന്നിഹിതരായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe