നീറ്റ് പരീക്ഷ: ഭിന്നശേഷിക്കാർക്കുള്ള ഇളവ് അനുവദിക്കണമെന്ന് സുപ്രീംകോടതി

news image
Nov 23, 2021, 8:00 pm IST

ന്യൂഡൽഹി: ഭിന്നശേഷിക്കാർക്ക് അനുവദിച്ച ഇളവുകൾ സർക്കാർ സ്ഥാപനങ്ങൾ നടപ്പാക്കിയേ തീരു എന്ന്​ സുപ്രീംകോടതി. നീറ്റ് പ്രവേശന പരീക്ഷക്ക്​ ഒരു മണിക്കൂർ അധികം അനുവദിച്ചില്ലെന്ന ഭിന്നശേഷിക്കാരിയായ വിദ്യാർത്ഥിയുടെ ഹരജിയിലാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചി​െൻറ അഭിപ്രായ പ്രകടനം.

എഴുതാനും, വായിക്കാനും പ്രയാസമുള്ള വിദ്യാർഥിക്ക്​ നേരിട്ട അനീതിക്ക്​ പരിഹാരം കാണാനുള്ള പോംവഴി ആരായാൻ സുപ്രീംകോടതി നാഷണൽ ടെസ്റ്റിങ് ഏജൻസിക്ക് രണ്ടാഴ്ച സമയം നൽകി. പരിഹാരമുണ്ടായില്ലെങ്കിൽ വിദ്യാർത്ഥിക്ക് വലിയ നഷ്ടം നേരിടുമെന്നും കോടതി ഒാർമിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe