നിർമാണ രംഗത്തെ പ്രശ്ന പരിഹാരത്തിനായി സി ഡബ്ല്യൂ എസ് എ യുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ: കാനത്തിൽ ജമീല എം.എൽ.എ

news image
Sep 18, 2022, 4:42 pm GMT+0000 payyolionline.in

പയ്യോളി: നിർമാണ രംഗത്തെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന്ന് സി ഡബ്ല്യൂ എസ് എ(CW SA )നടത്തുന്ന പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകുമെന്ന് കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല പറഞ്ഞു. കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേഴ്സ് അസോസിയേഷന്റ സുവർണജൂബിലി ആഘോഷത്തിന്റെ ഭാഗമായി പയ്യോളി മേഖലാ കമ്മിറ്റി ഇരിങ്ങൽ സർഗാലയിൽ സംഘടിപ്പിച്ച കുടുംബ സംഗമം ഉൽഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ.

പി.കെ.രവീന്ദ്രന്റെ കുടുംബത്തിനുള്ള സി ഡബ്ല്യൂ എസ് എകുടുംബ ക്ഷേമ പദ്ധതി
യുടെ 3 ലക്ഷം രൂപയുടെ ചെക്ക് കൈമാറൽ ചടങ്ങും എം എൽ എ നിർവഹിച്ചു.

+2 SSLC പരീക്ഷക്ക് ഉന്നത വിജയം നേടിയ  സി ഡബ്ല്യൂ എസ് എഅംഗങ്ങളുടെ മക്കളെ അനുമോദിച്ചു കൊണ്ട് പയ്യോളി മുൻസിപ്പൽ ചെയർമാൻ വടക്കയിൽ ഷെഫീക്ക് സംസാരിച്ചു.
മേഖലാ പ്രസിഡണ്ട് വി.പി വിനോദൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് ചന്ദ്രൻപി.കെ. കുറ്റ്യാടി , ജില്ലാ പ്രസിഡണ്ട് സന്തോഷ് കക്കോടി,ജില്ലാ സിക്രട്ടറി ശശിധരൻ വി.പി.സി.കെ നാരായണൻ,രാജീവൻ എം.സി,ഷിജു കെ.പി എന്നിവർ സംസാരിച്ചു. പി.വി.വിജയൻ സ്വാഗതം പറഞ്ഞു. രാജീവ് മേമുണ്ട അവതരിപ്പിച്ച ശാസ്ത്ര മാജിക് ഷോയും ഉണ്ടായിരുന്നു.  അച്ചുതൻ കെ. നന്ദി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe