നിര്‍മാണ മേഖലയില്‍ എം സാന്‍ഡിന്‍റെ ആവശ്യം മൂന്നു ദശലക്ഷം ടണ്ണായി ഉയരും

news image
Oct 5, 2013, 6:57 pm IST payyolionline.in
കൊച്ചി: കെട്ടിട നിര്‍മാണ മേഖലയില്‍ മാനുഫാക്ച്ചേഴ്സ് സാന്‍ഡിന്‍റെ (എം സാന്‍ഡ്) ഉപയോഗം വര്‍ധിച്ചതായി കണക്കുകള്‍. നദീതടങ്ങളിലെ മണല്‍ വാരലിനുള്ള നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കിയതോടെയാണ് എം സാന്‍ഡിന്‍റെ ഉപയോഗം കൂടിയത്. ആറ്റു മണലിനുള്ള കരുത്തുറ്റ ബദലായാണ് എം സാന്‍ഡിനെ കെട്ടിട നിര്‍മാതാക്കള്‍ കാണുന്നത്.നിര്‍മാണ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ എം സാന്‍ഡ് സജീവ സാന്നിധ്യമാണെന്ന് ഫോബ്സ് ഗ്രൂപ്പ് ഡയറക്റ്റര്‍ ജോസഫ് ജേക്കബ് പറഞ്ഞു. സംസ്ഥാനത്തെ ആറ് പ്ലാന്‍റുകളിലെ നിലവിലുള്ള ഉത്പാദനം 0.7 ദശലക്ഷം ടണ്‍ ആണ്. എം സാന്‍ഡിന്‍റെ ആവശ്യകത രണ്ടു മുതല്‍ മൂന്നു ദശലക്ഷം ടണ്‍ ആയി ഉയരുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം വ്യക്തമാക്കി.

ഈ ആവശ്യം നേരിടാന്‍ പോബ്സ് ഗ്രൂപ്പ് പ്ലാന്‍റുകള്‍ നവീകരിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. നിര്‍മിത മണല്‍ എന്ന പേരില്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് പാറപ്പൊടി കേരളത്തില്‍ എത്തുന്നുണ്ട്. ഇതു തടയാന്‍ നിര്‍മിത മണലിന് ഗ്രേഡിങ്ങ് ഏര്‍പ്പെടുത്തണം. മികച്ച ഗുണമേന്മ ഉറപ്പ് വരുത്തുന്നതിന് ആധുനിക സാങ്കേതിക വിദ്യയോടു കൂടിയ യന്ത്ര സാമഗ്രികള്‍ ആണ് ഉപയോഗിക്കുന്നത്. ഫോബ്സിന്‍റെ പ്ലാന്‍റുകള്‍ സുസജ്ജമാക്കുന്നത് മെറ്റ്സോ ഇന്‍ഡ്യയുടെ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ്. നിര്‍മാണ മേഖലയുടെ മുഖഛായ മാറ്റി മറിക്കാന്‍ പോബ്സ് മെറ്റ്സോ പങ്കാളിത്തത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് മെറ്റ്സോ ഇന്ത്യ മൈനിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ വൈസ് പ്രസിഡന്‍റ് കമാല്‍ പഹുജ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe