നിയമസഭയിലിരുന്ന് അശ്ലീല വിഡിയോ കണ്ടു; ബി.ജെ.പി എം.എൽ.എയുടെ ദൃശ്യങ്ങൾ വൈറൽ

news image
Mar 30, 2023, 12:23 pm GMT+0000 payyolionline.in

അഗർത്തല: ത്രിപുരയിൽ നിയമസഭയിലിരുന്ന് അശ്ലീല വിഡിയോ കാണുന്ന ബി.ജെ.പി എം.എൽ.എയുടെ ദൃശ്യങ്ങൾ പുറത്ത്. ബാഗ്ബസ മണ്ഡലത്തിൽനിന്നുള്ള എം.എൽ.എ ജദബ് ലാൽ നാഥ് സഭാ സമ്മേളനത്തിനിടെ പോൺ വീഡിയോ കാണുന്ന ദൃശ്യങ്ങളാണ് കാമറയിൽ പതിഞ്ഞത്. ബാഗ്ബസ്സ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എൽ.എയാണ് ജദബ് ലാൽ നാഥ്.

എം.എൽ.എ പോൺ കാണുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മാർച്ച് 24-നാണ് ത്രിപുര നിയമസഭയുടെ സമ്മേളനം ആരംഭിച്ചത്.

മാർച്ച് 24-നാണ് ത്രിപുര നിയമസഭയുടെ സമ്മേളനം ആരംഭിച്ചത്. നിയമസഭയിൽ ബജറ്റ് ചർച്ച നടക്കുന്നതിനിടെയാണ് എം.എൽ.എ മൊബൈലിൽ പോൺ വീഡിയോ കണ്ടത്. അദ്ദേഹത്തിന്റെ പിന്നിലെ സീറ്റിൽ ഇരുന്നിരുന്ന ആളാണ് പോൺ കാണുന്ന ദൃശ്യങ്ങൾ കാമറയിൽ പകർത്തിയത്.

ദൃശ്യങ്ങൾ പ്രചരിച്ചതോടെ ബി.ജെ.പി ജദബ് ലാലിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ഇതുവരെ എം.എൽ.എ തയ്യാറായിട്ടില്ല. സമ്മേളനം കഴിഞ്ഞതിന് പിന്നാലെ അദ്ദേഹം സഭയിൽനിന്ന് മടങ്ങുകയായിരുന്നു.

ഇതാദ്യമായല്ല ഒരു ബി.ജെ.പി എംഎൽഎ പൊതുസ്ഥലത്ത് പോൺ വീഡിയോ കാണുന്നതിന് പിടിക്കപ്പെടുന്നത്. 2012 കർണാടക നിയമസഭയിലിരുന്ന പോൺ വീഡിയോ കണ്ട രണ്ട് ബി.ജെ.പി മന്ത്രിമാർ രാജിവെച്ചിരുന്നു. ലക്ഷ്മൺ സാവദി, സി.സി പാട്ടീൽ എന്നിവർക്കാണ് മന്ത്രിസ്ഥാനം നഷ്ടമായത്. എന്നാൽ പാർട്ടി നടത്തിയ അന്വേഷണത്തിൽ ഇവർക്കെതിരെ തെളിവില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇരുവരെയും തിരിച്ചെടുത്തിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe