നിപ്പ: 7 സാംപിളുകള്‍ കൂടി നെഗറ്റീവ്; 9 വയസുകാരന്റെ നില മെച്ചപ്പെട്ടു

news image
Sep 22, 2023, 6:53 am GMT+0000 payyolionline.in

കോഴിക്കോട്∙ നിപ്പ പരിശോധനയ്ക്കയച്ച 7 സാംപിളുകളുടെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആറ് സാമ്പിളുകളുടെ ഫലം കൂടി വരാനുണ്ട്.  ഇതുവരെ 365  സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സമ്പര്‍ക്കപ്പട്ടികയിലുള്ള 981 പേരാണ് ഐസൊലേഷനിലുള്ളത്. ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണ്. നിപ്പ പ്രതിരോധത്തിന്റെ ഭാഗമായി ചേർന്ന കോര്‍ കമ്മിറ്റി യോഗത്തിൽ മന്ത്രി ഓണ്‍ലൈനായി പങ്കെടുത്തു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe