നിങ്ങളെ ഞങ്ങൾ തെല്ലും ഭയപ്പെടുന്നില്ല, മിസ്റ്റർ നരേന്ദ്ര മോദി : കെ സുധാകരന്‍

news image
Aug 6, 2022, 8:23 am IST payyolionline.in

ദില്ലി: കോണ്‍ഗ്രസ് ദില്ലിയില്‍ നടത്തിയ പ്രതിഷേധത്തില്‍ രാഹുൽ ഗാന്ധിയടക്കമുള്ളവര്‍ക്കെതികെ ദില്ലി പൊലീസ് എടുത്ത നടപടിയിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ. മോദിയെ കോൺഗ്രസ് ഭയപ്പെടുന്നില്ലെന്നും രാജ്യം കോൺഗ്രസ് വീണ്ടെടുക്കുമെന്നും കെ സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

 

 

നാഴികയ്ക്ക് നാൽപ്പതു വട്ടം വർഗ്ഗീയവിഷം ജനങ്ങളുടെ തലച്ചോറിലേക്ക് വമിപ്പിച്ച് സർക്കാരിന്‍റെ അഴിമതികളിൽ നിന്നും കെടുകാര്യസ്ഥതകളിൽ നിന്നും  എല്ലാക്കാലത്തും ശ്രദ്ധ തിരിക്കാമെന്ന്  നിങ്ങൾ കരുതേണ്ട എന്ന് കെ സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

നിങ്ങളെ ഞങ്ങൾ തെല്ലും ഭയപ്പെടുന്നില്ല, മിസ്റ്റർ നരേന്ദ്ര മോദി.  

നിങ്ങൾ തകർത്തെറിയുന്ന ഇന്ത്യയിൽ, നിങ്ങളുടെ തുഗ്ലക്ക് പരിഷ്ക്കാരങ്ങൾ അന്നംമുട്ടിച്ച സാധാരണ മനുഷ്യരുടെ ഇന്ത്യയിൽ അവർക്കൊപ്പം തോളോടുതോൾ ചേർന്ന് ഞങ്ങളീ രാജ്യത്തിൻ്റെ പ്രതിഷേധം നിങ്ങളെ അറിയിച്ചിരിക്കും, ഞങ്ങളീ രാജ്യത്തെ വീണ്ടെടുക്കും.

നാഴികയ്ക്ക് നാൽപ്പതു വട്ടം വർഗ്ഗീയവിഷം ജനങ്ങളുടെ തലച്ചോറിലേക്ക് വമിപ്പിച്ച് സർക്കാരിൻ്റെ അഴിമതികളിൽ നിന്നും കെടുകാര്യസ്ഥതകളിൽ നിന്നും  എല്ലാക്കാലത്തും ശ്രദ്ധ തിരിക്കാമെന്ന്  നിങ്ങൾ കരുതേണ്ട.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe