നിക്ഷേപകര്‍ക്ക് പണം നല്‍കുന്നത് നിര്‍ത്തിവയ്ക്കണം: കരുവന്നൂർ ബാങ്കില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

news image
Aug 2, 2022, 1:57 pm IST payyolionline.in

കൊച്ചി: കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് പണം നൽകുന്നത് നിർത്തിവെക്കാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അടിയന്തര ആവശ്യമുള്ളവര്‍ക്ക് മാത്രം പണം തിരിച്ചുനല്‍കാം. പണം തിരിച്ചുനല്‍കുമ്പോള്‍ ക്രമക്കേട് നടക്കാന്‍ സാധ്യതയുള്ളതിനാലാണ് ഇത് നിര്‍ത്തിവെക്കാന്‍ കോടതി ഉത്തരവിട്ടത്.

എന്നാല്‍ അടിയന്തര ആവശ്യങ്ങള്‍ ഉള്ളവര്‍ക്ക് പണം നല്‍കണം. ആര്‍ക്കൊക്കെ പണം നല്‍കി എന്നത് സംബന്ധിച്ച് കോടതിയെ ധരിപ്പിക്കുക്കയം വേണം. പണം എങ്ങനെ തിരിച്ചുനല്‍കാന്‍ കഴിയണമെന്ന് സര്‍ക്കാര്‍ അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കാലാവധി പൂര്‍ത്തിയായ 142 കോടിയുടെ സ്ഥിരനിക്ഷേപം ഉണ്ടെന്ന് ബാങ്ക് അറിയിച്ചു. 284 കോടിയുടെ നിക്ഷേപവും ഉണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe