നാളെ മുതൽ 15 വരെ ‘മുഖചിത്രം’ ദേശീയപതാക

news image
Aug 1, 2022, 8:39 am IST payyolionline.in

ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നാളെ മുതൽ 15 വരെ സമൂഹമാധ്യമ അക്കൗണ്ടുകളിലെ പ്രൊഫൈൽ ചിത്രമായി ദേശീയ പതാക വയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. എല്ലാ വീടുകളിലും ദേശീയ പതാകയെന്ന യജ്ഞം ഈ മാസം 13 മുതൽ 15 വരെ സംഘടിപ്പിക്കുമെന്നും ‘മൻ കീ ബാത്ത്’ റേഡിയോ പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു.

ജനങ്ങൾ വീടുകൾക്കു മുകളിൽ ദേശീയ പതാക ഉയർത്തണം. ദേശീയ പതാക രൂപകൽപന ചെയ്ത പിംഗലി വെങ്കയ്യയുടെ ജന്മവാർഷികമായ നാളെ മുതൽ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പ്രൊഫൈൽ ചിത്രമായി ദേശീയ പതാക വയ്ക്കണം. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട 75 റെയിൽവേ സ്റ്റേഷനുകളിൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്നും ജനങ്ങൾ സ്റ്റേഷനുകൾ സന്ദർശിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe