‘നാലാം തൂണിൽ സംഭവിക്കുന്നത്’; കൊയിലാണ്ടിയിൽ കെഎസ്ടിഎയുടെ മാധ്യമ സംവാദം

news image
Jan 9, 2023, 1:55 pm GMT+0000 payyolionline.in
കൊയിലാണ്ടി: കെ.എസ്.ടി.എ ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയുടെ ഭാഗമായി ‘നാലാം തൂണിൽ സംഭവിക്കുന്നത്’ എന്ന വിഷയത്തിൽ മാധ്യമ സംവാദം സംഘടിച്ചു.  ജനാധിപത്യ രാജ്യത്തെ മാധ്യമങ്ങൾക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന മൂല്യച്യുതി പൊതുസമൂഹവുമായി സംവദിക്കുക എന്ന ലക്ഷ്യത്തോടെ നാലാം തൂണിന് സംഭവിക്കുന്നത് എന്ന വിഷയവുമായി ബന്ധപ്പെട്ട്  സംഘടിപ്പിച്ച സംവാദ സദസ്സ് ഡോക്ടർ  കെ.പി. പ്രേംകുമാർഉദ്ഘാടനം ചെയ്തു.

കെ.എസ്.ടി.എ.ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന മാധ്യമ സെമിനാർ കെ.പി.പ്രേംകുമാർ ഉൽഘാടനം ചെയ്യുന്നു.

കെ.എസ്.ടി.എ സംസ്ഥാന സമിതി അംഗം സി.സതീശൻ അധ്യക്ഷനായി. സംസ്ഥാന സമിതി അംഗംകെ.ഷാജിമ, ജില്ലാ സെക്രട്ടറി  ആർ.എം രാജൻ , ജില്ലാ വൈസ് പ്രസിഡണ്ട് കെ.പി.രാജൻ എന്നിവർ സംസാരിച്ചു.
സംഘാടക സമിതി ജനറൽ കൺവീനർ  ഡി.കെ ബിജു  സ്വാഗതവും ജില്ലാ വൈസ് പ്രസിഡണ്ട് വി.പി.സദാനന്ദൻ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe