നാടൻ പാട്ടുകാരൻ’ ഭരതൻ കുട്ടോത്തിന്റെ പാട്ടു ജീവിതം ‘ ഡോക്യുമെന്ററിയുടെ ചിത്രീകരണം ആരംഭിച്ചു

news image
Sep 17, 2022, 2:38 pm GMT+0000 payyolionline.in

പയ്യോളി: ഒരുമ ഒരുക്കുന്ന നാടൻ പാട്ടുകാരൻ ‘ ഭരതൻ കുട്ടോത്തിന്റെ പാട്ടു ജീവിതം ‘ ഡോക്യുമെന്ററിയുടെ ചിത്രീകരണം ആരംഭിച്ചു.ജീവിതം പാട്ടാക്കിത്തീർത്ത കലാകാരന്റെ ജീവിതം ഒരുക്കുന്നത് എം.പ്രേമനാണ്. ക്യാമറ വിജേഷ് പീ.കെ (കൈരളി), എഡിറ്റിംങ്ങ് ഒ.വി. കുരിക്കിലാട്,പിന്നണിയിൽ ഇസ്മായിൽ കടത്തനാട്, അഖില രജീഷ് , സൗമ്യ  എം ടി കെ.

ഭരതന്റെ വീട്ടുമുറ്റത്ത് നടന്ന ചിത്രീകരണത്തിന്റെ സ്വിച്ച് ഓൺ മാധ്യമ പ്രവർത്തകൻ
അനൂപ്അനന്തൻ (മാധ്യമം) നിർവ്വഹിച്ചു. തുടർന്ന് പി.പി.പ്രഭാകരൻ, സലിൽൽകുമാർ, വിജേഷ് പി.കെ (ക്യാമറ ) ഭരതൻ കുട്ടോത്ത് , കെ.കെ. അശോകൻ ,സി.എം. കണാരൻ എന്നിവർ സംസാരിച്ചു. അഖില രജീഷ് സ്വാഗതവും സൗമ്യ എം.ടി.കെ.നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe