കൊച്ചി: ആലുവയില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ നാളെ ശിക്ഷ വിധി. കേസിൽ ബിഹാർ സ്വദേശി അസ്ഫാക്ക് ആലമാണ് ഏക പ്രതി. എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് ശിശുദിനത്തിൽ ശിക്ഷ പറയുന്നത്. പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദം. പ്രതിക്ക് 28 വയസ്സാണ് പ്രായമെന്നും മാനസാന്തരത്തിനുള്ള സാധ്യത കണക്കിലെടുത്തും കുറഞ്ഞ ശിക്ഷ നൽകണമെന്നാണ് പ്രതിഭാഗത്തിന്റെ ആവശ്യം. ജൂലൈ 28 നാണ് ഇതര സംസ്ഥാന തൊഴിലാളി ദമ്പതികളുടെ അഞ്ച് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ആലുവ മാർക്കറ്റിന് സമീപം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.
നാടിനെ നടുക്കിയ ക്രൂരത; ആലുവയില്‍ 5 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ വിധി ശിശുദിനത്തിൽ

Nov 13, 2023, 4:08 am GMT+0000
payyolionline.in
തലശ്ശേരിയിൽ ട്രെയിൻ തട്ടി ഡ്രൈവറുടെ മരണം; കണ്ടക്ടറെ മർദിച്ച സ്ത്രീ ഉൾപ്പെടെ ..
അഴീക്കോട് സഹകരണ ബാങ്കിൽ വൻ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്