തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള യാത്ര പാഴ്വേലയെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. .മന്ത്രിമാർ പരാതി വാങ്ങുന്നില്ല.ഉദ്യോഗസ്ഥരാണ് പരാതികൾ വാങ്ങുന്നത്.കെ.കരുണാകരനും ഉമ്മൻചാണ്ടിയും നേരിട്ടാണ് പരാതി വാങ്ങിയത്.പിണറായി രാജാ പാർട്ട് കെട്ടിയിരിക്കുന്നു.മറ്റ് മന്ത്രിമാർ ദാസൻമാരായി നിൽക്കുന്നു. യാത്രയിലെ പ്രസംഗം രാഷ്ട്രീയ പ്രസംഗമാണ്.3000 കിലോമീറ്ററാണ് മന്ത്രിമാർ സഞ്ചരിക്കുന്നത് . ഒരു കോടിയുടെ ബസിന് പിന്നാലെ 40 വണ്ടിയുമുണ്ട്..ഇത് ധൂർത്തല്ലാതെ എന്താണ്.ഇത് പാർട്ടി മേളയാണ്.ഒരു ലീഗ് പ്രവർത്തകനും നവകേരളയാത്രയില്‍ പങ്കെടുക്കില്ല.യുഡിഎഫ് ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ്.പക്ഷെ ഭീഷണിപ്പെടുത്തി കുടുംബശ്രീ പ്രവർത്തകരെ കൊണ്ടുപോകുന്നു.മുഖ്യമന്ത്രിയുടെ വാഹനം ഓടിക്കുന്ന കെഎസ്ആര്‍ടിസി ഡ്രൈവർക്ക് ശമ്പളമില്ല.ആത്മാർത്ഥതയുള്ള ഒരു യുഡിഎഫ് പ്രവർത്തകനും നവകരേള യാത്രയില്‍ പങ്കടുക്കില്ല.
നവകേരള യാത്ര പാഴ്വേല, മന്ത്രിമാർ പരാതി സ്വീകരിക്കുന്നില്ല,ഉദ്യോഗസ്ഥരാണ് വാങ്ങുന്നതെന്ന് ചെന്നിത്തല

Nov 20, 2023, 6:25 am GMT+0000
payyolionline.in
നവകേരളസദസ്സിലെ പരാതികൗണ്ടറുകള്‍ ഇരുപതാക്കി,സമയപരിമിതി മൂലമാണ് നേരിട്ട് സ്വീകര ..
മലപ്പുറത്ത് 36 കാരന്റെ മരണം ദുരൂഹത ആരോപിച്ച് ബന്ധുക്കൾ; മൃതദേഹം കല്ലറയിൽ നിന ..