നടൻ ശരത് ചന്ദ്രന്‍ മരിച്ച നിലയില്‍

news image
Jul 29, 2022, 7:43 pm IST payyolionline.in

കൊച്ചി: യുവ നടൻ ശരത് ചന്ദ്രനെ (37) മരിച്ച നിലയിൽ കണ്ടെത്തി. അങ്കമാലി ഡയറീസ്, ഒരു മെക്‌സിക്കന്‍ അപാരത, സിഐഎ കൊമ്രേഡ് ഇന്‍ അമേരിക്ക, കൂടെ എന്നീ ചിത്രങ്ങളിൽ വേഷമിട്ടു.

പിറവം കക്കാട്ട് ഊട്ടോളിൽ ചന്ദ്രന്റെയും ലീലയുടെയും മകനാണ് ശരത്. സഹോദരൻ: ശ്യാംചന്ദ്രൻ. മൃതദേഹം പിറവം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം നാളെ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe