നഗ്ന ഫോട്ടോഷൂട്ട്: ബോളിവുഡ് താരം രൺവീറിനെതിരെ കേസെടുത്ത് പൊലീസ്

news image
Jul 26, 2022, 1:55 pm IST payyolionline.in

മുംബൈ : ബോളിവുഡ് താരം രൺവീർ സിങ് സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന പരാതിയിൽ കേസെടുത്ത് പൊലീസ്. കഴിഞ്ഞദിവസം സമൂഹമാധ്യമത്തിൽ താരം പങ്കുവച്ച സ്വന്തം ന്യൂഡ് ഫോട്ടോഷൂട്ടിന് എതിരെയുള്ള പരാതിയിൽ ചെമ്പുർ പൊലീസാണു കേസെടുത്തത്.

പേപ്പർ മാഗസിനു വേണ്ടിയുള്ള രൺവീറിന്റെ ന്യൂഡ് ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഒരു എൻജിഒ ഭാരവാഹിയാണു രൺവീറിനെതിരെ എഫ്ഐആർ ഫയൽ ചെയ്യണമെന്നാവശ്യപ്പെട്ട് പരാതി നൽകിയത്. സ്ത്രീകളുടെ വികാരത്തെ രൺവീർ വ്രണപ്പെടുത്തിയെന്നും സ്വന്തം നഗ്ന ചിത്രങ്ങളിലൂടെ അവരെ അപമാനിച്ചെന്നും പരാതിയിൽ ആരോപിച്ചു.

 

ഐടി ആക്ട്, ഐപിസി നിയമങ്ങൾ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തി താരത്തിനെതിരെ കേസെടുക്കണമെന്നായിരുന്നു ആവശ്യം. രൺവീറിന്റേത് അസാധാരണ ധൈര്യമുള്ളവർ മാത്രം എടുക്കുന്ന തീരുമാനമാണെന്ന് അഭിനന്ദിച്ച് പ്രമുഖരുൾപ്പടെ രംഗത്തെത്തിയിരുന്നു. ചിത്രങ്ങൾ സഭ്യമല്ലെന്ന വിമർശനവും ഉയർന്നു; ട്രോളുകളും പ്രചരിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe