നഗരസഭയുടെ കെടുകാര്യസ്ഥക്കെതിരെ കോണ്‍ഗ്രസ്സ് വാഹന പ്രചരണ ജാഥ നടത്തി

news image
Oct 13, 2013, 11:53 pm IST payyolionline.in

വടകര : വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്ന കാര്യത്തില്‍ നഗരസഭ കാണിക്കുന്ന അലംഭാവത്തിനെതിരെ കോണ്ഗ്രസ്സ് നടത്തുന്ന പ്രക്ഷോഭത്തിന്റെ മുന്നോടിയായി വാഹന പ്രചരണ ജാഥ നടത്തി. വടകര, പുതുപ്പണം മണ്ഡലം കോണ്ഗ്രസ്സ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിലാണിത് നടത്തിയത്. പുറങ്കരയില്‍ തുടങ്ങിയ ജാഥ കെ പി സി സി ജനറല്‍ സെക്രട്ടറി സുമാ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വടകര നഗരസഭ തികച്ചും സ്വാര്‍ത്ഥയും സങ്കുചിത താല്‍പ്പര്യവുമാണ് കാണിക്കുന്നതെന്ന്‍ അവര്‍ പറഞ്ഞു. വടകര മണ്ഡലം പ്രസിഡണ്ട്‌ ചോത്രന്റവിട ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഐ. മൂസ്സ, വടകര ബ്ലോക്ക്‌ പ്രസിഡണ്ട്‌ ടി കേളു , പുറന്തോടത്ത് സുകുമാരന്‍, കളത്തില്‍ പീതാംബരന്‍, പി അശോകന്‍, പി എസ് രഞ്ജിത്ത് കുമാര്‍, ടി പി സുധീര്‍ കുമാര്‍, പി കെ പുഷ്പവല്ലി, അഡ്വ: ഹജ്മല്‍ പി ടി കെ, വൃന്ദ പി കെ, സജീവന്‍ കാടോട്ടി, പ്രഭിന്‍, സഹീര്‍ കാന്തിലോട്ട്, അഭിലാഷ് കോറോത്ത്, രാഹുല്‍ പുറങ്കര, എം പി ദിലീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. പുതുപ്പണം മണ്ഡലം പ്രസിഡണ്ട്‌ കോമുള്ളി രവീന്ദ്രന്‍ സ്വാഗതവും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe