ധനലക്ഷ്മി ബാങ്കില്‍ യൂസുഫലിക്ക് 4.99 ശതമാനം ഓഹരി പങ്കാളിത്തം

news image
Oct 20, 2013, 12:39 pm IST payyolionline.in

ദുബൈ: തൃശൂര്‍ ആസ്ഥാനമായ ധനലക്ഷ്മി ബാങ്കില്‍ പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ് മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലി 4.99 ശതമാനം ഓഹരി കരസ്ഥമാക്കി. ഇതോടെ കേരളം ആസ്ഥാനമായുള്ള മൂന്ന് ബാങ്കുകളിലും യൂസുഫലിക്ക് ഓഹരി പങ്കാളിത്തമായി. ഫെഡറല്‍ ബാങ്ക്, കാത്തലിക് സിറിയന്‍ ബാങ്ക് എന്നിവയാണ് മറ്റ് ബാങ്കുകള്‍. കേരളത്തിലെ ബാങ്ക് മേഖലയില്‍മാത്രം 500 കോടിയിലധികമാണ് യൂസുഫലി നിക്ഷേപിച്ചിട്ടുള്ളത്.
കേരളത്തിന്‍െറ ബാങ്കുകളുടെ രാജ്യാന്തര സാന്നിധ്യം വിപുലപ്പെടുത്താന്‍ ഈ അവസരം വിനിയോഗിക്കുമെന്ന് യൂസുഫലി അറിയിച്ചു. പുതുതലമുറ ബാങ്കുകളോട് കിടപിടിക്കാന്‍ പ്രാപ്തരാക്കുന്നതോടൊപ്പം ബാങ്കുകളുടെ പ്രവര്‍ത്തനമികവ് ഉയര്‍ത്താനും പരിശ്രമിക്കുമെന്നും യൂസുഫലി പറഞ്ഞു. കൂടുതല്‍ ബ്രാഞ്ചുകള്‍ ആരംഭിക്കുന്നതോടുകൂടി കേരളീയരായ ഉദ്യോഗാര്‍ഥികള്‍ക്ക് കൂടുതല്‍ ജോലിസാധ്യതയുണ്ടാകും. കേരളത്തിലും ഗള്‍ഫ് രാജ്യങ്ങളിലും ബാങ്കുകളുടെ പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കാന്‍ പരിശ്രമിക്കുമെന്നും യൂസുഫലി പറഞ്ഞു. വിദേശ മലയാളികള്‍ കേരളത്തിലെ ബാങ്കുകളില്‍ കൂടുതല്‍ നിക്ഷേപിക്കണമെന്നും ഇത് കേരളത്തിന്‍െറ പൊതു വികസനത്തിന് ആക്കം കൂട്ടുന്നതോടൊപ്പം സംസ്ഥാനത്തിന്‍െറ സാമ്പത്തിക അടിത്തറ കൂടുതല്‍ ഭദ്രമാക്കാന്‍ സഹായിക്കുമെന്നും യൂസുഫലി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe