ദേശീയപാത മുപ്പത് മീറ്ററില്‍ വികസിപ്പിക്കണമെന്നാവശ്യപെട്ട് ബഹുജന കൂട്ടായ്മ

news image
Oct 13, 2013, 11:49 pm IST payyolionline.in

വടകര: ദേശിയപാത 30 മിറ്റര്‍ വീതിയില്‍ നാലുവരിപ്പാതയായി വികസിപ്പിക്കണമെന്ന് ആവശ്യപ്പട്ട് ദേശീയപാത കര്‍മസമിതി, സംരക്ഷണ സമിതി എന്നിവയുടെ  അഭിമുഖ്യത്തില്‍ വടകരയില്‍  ബഹുജന കുട്ടായ്മ സഘടിപ്പിച്ചു. വ്യാപാര വ്യവസായ സമിതി ജില്ലാ സെക്രട്ടറി സി.കെ.വിജയന്‍ ഉദ്ഘാടനം ചെയ്തു. കര്‍മ്മസമിതി വടകര ടൗണ്‍ ചെയര്‍മാന്‍ പി.പ്രകാശ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. കര്‍മ സമിതി സംസ്ഥാന നിര്‍വാഹക സമിതി അംഗം പ്രദീപ്‌ ചോമ്പാല, കെ. പി.അഹമ്മദ്, കി. കുഞ്ഞിരാമന്‍, കെ.ബി. അന്‍വര്‍ എന്നിവര്‍ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe