ദേശീയപാതക്ക് 30 മീറ്റര്‍: എല്‍ .എ ഓഫീസ് മാര്‍ച്ച് നടത്തി

news image
Oct 12, 2013, 12:34 am IST payyolionline.in

വടകര: ദേശീയപാത മുപ്പത് മീറ്റര്‍ വീതിയില്‍ നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി ആഭിമുഖ്യത്തില്‍ കടകള്‍ അടച്ച് ലാന്റ് അക്വസിഷന്‍ (എന്‍എച്ച്) തഹസില്‍ദാരുടെ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. വ്യാപാരികള്‍ കുടുംബസമേതം പങ്കെടുത്ത മാര്‍ച്ച് സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി സംസ്ഥാനത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പ്രഖ്യാപിച്ച 30 മീറ്റര്‍ വീതിയിലെ ദേശീയപാത നിര്‍മ്മാണം ഉടന്‍ തുടങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ടി.കെ സുകുമാരന്‍ അധ്യക്ഷത വഹിച്ചു. എ.ടി മഹേഷ്, സി.കെ വിജയന്‍, ഡി.ശശീന്ദ്രന്‍, പി.കെ വത്സന്‍ എന്നിവര്‍ സംസാരിച്ചു. ദേശീയപാതയില്‍ അഴിയൂര്‍ മുതല്‍ മൂരാട് വരെയുള്ള വ്യാപാരികള്‍ കടകള്‍ അടച്ചാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. വ്യാപാരി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ദേശീയപാത കര്‍മസമിതി പ്രവര്‍ത്തകര്‍ വടകര ടൗണില്‍ പ്രകടനം നടത്തി. പി.കെ കുഞ്ഞിരാമന്‍ പ്രദീപ് ചോമ്പാല, കെ.സി സജീവന്‍, പി.കെ നാണു, പി.പ്രകാശ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe