ദീപാവലി ദിനത്തിൽ പരിസ്ഥിതി സംരക്ഷണത്തിന് പ്രതിജ്ഞയെടുക്കാമെന്ന് സന്ദേശത്തിൽ രാഷ്ട്രപതി കോവിന്ദ്

news image
Nov 4, 2021, 2:57 pm IST

ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ദീപാവലി ദിനത്തിൽ പരിസ്ഥിതിയെ സംരക്ഷിക്കാൻ പ്രതിജ്ഞയെടുക്കണമെന്ന് ജനങ്ങളോട് രാഷ്ട്രപതി കോവിന്ദ് ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് രാഷ്ട്രപതി ആശംസ അറിയിച്ചത്.

 

‘ദീപാവലി ദിനത്തിൽ എല്ലാവർക്കും ആശംസകൾ നേരുകയാണ്. തിന്മയുടെ മേൽ നന്മയുടെയും അന്ധകാരത്തിന് മുകളിൽ വെളിച്ചം നേടുന്ന വിജയത്തിൻറെ ആഘോഷമാണ് ദീപാവലി. എല്ലാവരും സുരക്ഷയോടെ ഈ ദിനം ആഘോഷിക്കണം. അതോടൊപ്പം ഈ ദിനത്തിൽ പരിസ്ഥിതിയെ സംരക്ഷിക്കുന്നനായി പ്രതിജ്ഞയെടുക്കാം’ – പ്രസിഡൻറ് രാംനാഥ് കോവിന്ദ് ട്വിറ്ററിൽ കുറിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe