കൊച്ചി: ആഗതമായ ദേശീയ ഉത്സവങ്ങളേയും അതിനോടനുബന്ധിച്ച ആഘോഷ വേളകള്‍ക്ക് മാറ്റ് കൂട്ടാന്‍ എച്ച്പി തെരഞ്ഞെടുക്കപ്പെട്ട മോഡലുകള്‍ക്ക് ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. നോട്ട്ബുക്ക് മോഡലുകളായ എച്ച്പി എന്‍വി (വിന്‍ഡോസ് 8 മോഡലുകള്‍) എച്ച് പി പവിലിയന് 11/14/15 ടച്ച് സ്മാര്‍ട്ട്, എച്ച് പി സ്പ്ലിറ്റ് എക്സ് 2, എച്ച് പി സ്ലേറ്റ് എക്സ് 2, എച്ച് പി പവിലിയന് 14/15 (വിന്‍ഡോസ്8, ഡിഒഎസ് മോഡലുകള്‍) എന്നിവയ്ക്കും ഡെസ്ക് ടോപ്പ് മോഡലുകളായ എച്ച് പി എന്‍വി, എച്ച് പി പവിലിയന് ടച്ച് സ്മാര്‍ട്ട്, എച്ച് പി പവിലിയന്, എച്ച് പി 8 (വിന്‍ഡോസ് 8 മോഡലുകള്‍) എച്ച് 9, എച്ച് പി 500, എച്ച് പി 110 വിന്‍ഡോസ് 8 മോഡലുകള്‍ എന്നിവയ്ക്കും ഈ ആനുകൂല്യം ലഭിക്കും. എല്ലാ എച്ച് പി നോട്ട് ബുക്ക് , ഡെസ്ക് ടോപ് മോഡലുകള്‍ക്കും ഇന്ത്യയിലുടനീളം ഡീലര്‍ ശൃംഖലയും സര്‍വീസ് നെറ്റ് വര്‍ക്കും ലഭ്യമാണ്.
മേല്‍പ്പറഞ്ഞ മോഡലുകള്‍ വാങ്ങുമ്പോള്‍ 4000 രൂപയുടെ സൗജന്യ സമ്മാന വൗച്ചര്‍, 6000 രൂപ മൂല്യമുള്ള മൂന്ന് വര്‍ഷത്തെ സൗജന്യ വാറന്റി, 1399 രൂപ വിലയുള്ള നോര്‍ട്ടണ്‍ ഇന്റര്‍നെറ്റ് സെക്യുരിറ്റി (ഒരുവര്‍ഷത്തെ സൗജന്യം), നവംബര്‍ 10 വരെ പ്രാബല്യത്തിലുള്ള ഈ ആനുകൂല്യം ഇന്ത്യയിലൂടനീളമുള്ള ഉപയോക്താക്കള്‍ക്ക് ലഭ്യമാകും.