ദീപാവലിക്ക് വ്യാപകമായി പടക്കം പൊട്ടിച്ചു; ഡൽഹിയിലെ വായുമലിനീകരണം വീണ്ടും രൂക്ഷം

news image
Nov 13, 2023, 2:45 pm GMT+0000 payyolionline.in

ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ അതിരൂക്ഷമായി ഡൽഹിയിലെ വായുമലിനീകരണം. നിയന്ത്രണങ്ങളില്ലാതെ വ്യാപകമായി പടക്കം പൊട്ടിച്ചതാണ് വീണ്ടും സ്ഥിതി രൂക്ഷമാക്കിയത്. തിങ്കളാഴ്ച രാവിലെ  പലയിടങ്ങളിലും കനത്ത പുകമഞ്ഞ്‌ അനുഭവപ്പെട്ടു. മിക്കയിടങ്ങളിലും വായു ഗുണനിലവാര സൂചിക 500-ന് മുകളിലാണ്. ഇടയ്ക്കിടെ ലഭിച്ചമവയും കാറ്റും കാരണം ഞായറാഴ്ച ഡൽഹിയിലെ വായുനിലവാരം ഉയർന്നിരുന്നു.

എയര്‍ ക്വാളിറ്റി മോണിറ്ററിങ് ഏജന്‍സിയുടെ കണക്കുപ്രകാരം കഴിഞ്ഞദിവസത്തെ ശരാശരി വായുനിലവാരസൂചിക 218 ആയിരുന്നു. എന്നാൽ ആഘോഷങ്ങളുടെ ഭാ​ഗമായി വ്യാപകമായി പടക്കം പൊട്ടിച്ചപ്പോഴുണ്ടായ പുകയാണ് വീണ്ടും സ്ഥിതി ​ഗുരുതരമാക്കിയത്. ചിലയിടങ്ങളിൽ എക്യൂഐ 900 കടന്നു. ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ 910ഉം ലജ്പത് ന​ഗറിൽ 959ഉം കരോൾ ബാ​ഗിൽ 779ഉം ആയിരുന്നു എക്യൂഐ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe