ദിലീപി​െൻറ താരപരിവേഷം വിചാരണ വൈകിക്കുന്നു; ജാമ്യം തേടി പൾസർ സുനി സുപ്രീം കോടതിയിൽ

news image
Mar 29, 2023, 2:15 pm GMT+0000 payyolionline.in

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിൽ ജാമ്യം തേടി പൾസർ സുനി സുപ്രീം കോടതിയെ സമീപിച്ചു. കേസിലെ വിചാരണ ഉടന്‍ പൂര്‍ത്തിയാകാന്‍ സാധ്യതയില്ലെന്ന് കാണിച്ചാണ് ജാമ്യം ആവശ്യപ്പെടുന്നത്. ഹൈകോടതി ജാമ്യം തള്ളിയതിനെതിരെയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്‌.

 

കേസിലെ പ്രതിയായ ദിലീപ് താരപരിവേഷം ഉള്ള വ്യക്തിയാണ്. അതിനാല്‍ വിചാരണ പല കാരണങ്ങളാല്‍ നീണ്ടു പോകുകയാണെന്നും സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ പള്‍സര്‍ സുനി ആരോപിച്ചിട്ടുണ്ട്. വിചാരണ സമയബന്ധിതമായി പൂര്‍ത്തിയായില്ലെങ്കില്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കാന്‍ പള്‍സര്‍ സുനിക്ക് നേരത്തെ സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു.

ഇത് അനുസരിച്ച് ഹൈക്കോടതിയില്‍ പള്‍സര്‍ സുനി ഫയല്‍ ചെയ്ത ഹര്‍ജി തള്ളിയിരുന്നു. ഇതിനെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. 2017 ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെട്ടത്. ദിവസങ്ങള്‍ക്കകം സുനിയും കൂട്ടുപ്രതികളും അറസ്റ്റിലാകുകയും ചെയ്തു. പിന്നീട് ഇയാള്‍ക്ക് ജാമ്യം ലഭിച്ചിട്ടില്ല. കേസിലെ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്. ജൂലൈയില്‍ അറസ്റ്റിലായി മൂന്ന് മാസത്തിന് ശേഷം ദിലീപിന് ഹൈകോടതി ജാമ്യം അനുവദിച്ചിരുന്നു. പിന്നീട് പലപ്പോഴായി മറ്റു പ്രതികളും ജാമ്യത്തിലിറങ്ങി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe