തോട്ടിപ്പണി സമ്പ്രദായം പൂർണ്ണമായും ഉൻമൂലനം ചെയ്യണം; കേന്ദ്രത്തോടും സംസ്ഥാനങ്ങളോടും നിർദ്ദേശിച്ച് സുപ്രീം കോടതി

news image
Oct 20, 2023, 7:33 am GMT+0000 payyolionline.in

ദില്ലി: തോട്ടിപ്പണി സമ്പ്രദായം പൂർണ്ണമായി ഉൻമൂലനം ചെയ്യണനെന്ന് കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും കർശന നിർദ്ദേശം നൽകി സുപ്രീം കോടതി. ഇതിന് സർക്കാരുകൾ ബാധ്യസ്ഥരാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാണിച്ചു. മനുഷ്യന്റെ അന്തസ്സിന് വേണ്ടിയാണ് ഈ നടപടിയെന്നും പരമോന്നത കോടതി വ്യക്തമാക്കി. തോട്ടിപ്പണിക്കിടെയുണ്ടാകുന്ന അപകടമരണങ്ങൾക്ക് സഹായധനം 30 ലക്ഷമാക്കി ഉയർത്താനും സുപ്രീം കോടതി ഉത്തരവിറക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe