‘തൊഴിലുറപ്പിനു സുവർണ്ണനാരിന്റെ കരുത്ത്’; വടകരയിൽ ശില്പശാല സംഘടിപ്പിച്ചു

news image
Sep 16, 2022, 4:45 pm GMT+0000 payyolionline.in

 

വടകര: വടകര ബ്ലോക്ക് പഞ്ചായത്തിന്റേയും കോഴിക്കോട് ജില്ലാ കയർ പ്രോജക്ട് ഓഫീസിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ തൊഴിലുറപ്പു പദ്ധതിയിൽ കയർ ഭൂവസ്ത്രത്തിന്റെ സാദ്ധ്യതകൾ സംബന്ധിച്ചു ശില്പശാല സംഘടിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഗിരിജ ശില്പശാല ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് പ്രോഗ്രാം കോ ഓർഡിനേറ്റർ ടി.എം. മുഹമ്മദ് ജാ , കയർഫെഡ് മാർക്കറ്റിങ്ങ് മാനേജർ ശ്രീവർദ്ധൻ നമ്പൂതിരി എന്നിവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. 2021 – 22 ൽ ഏറ്റവും കൂടുതൽ കയർ ഭൂവസ്ത്ര പ്രവർത്തികൾ ഏറ്റെടുത്തതിനുള്ള അവാർഡ് ഏറാമല ഗ്രാമപഞ്ചായത്തിന് ലഭിച്ചു. ഗ്രാമ ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾ , തൊഴിലുറപ്പു എഞ്ചിനീയർമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ജില്ലാ കയർ പ്രോജക്ട് ഓഫീസർ ശശികുമാർ സ്വാഗതവും ബ്ലോക്ക് പ്രോഗ്രാം ഓഫീസർ പി.കെ. പുരുഷോത്തമൻ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe