നന്തി ബസാർ: മൂടാടി പഞ്ചായത്തിൻ്റെ പല ഭാഗങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമായിട്ടും, ഇതിനെതിരെ ഒരു വിരൽ പോലും അനക്കാത്ത അധികൃതരുടെ നടപടിയിൽ മൂടാടി പഞ്ചായത്ത് ഓഫീസിലേക്ക് പഞ്ചായത്ത് യൂത്ത് ലീഗ് ൻ്റെ ആഭിമുഖ്യത്തിൽ ജനകീയ മാർച്ച് നടത്തി. സംസ്ഥാന യൂത്ത് ലീഗ് സെക്രട്ടറി ടി .പി .എം ജിഷാൻ മാർച്ച് ഉദ്ഘാടനം ചെയ്തു.

മാർച്ച് സംസ്ഥാന യൂത്ത് ലീഗ് സിക്രട്ടറി ടി.പി.എം ജീഷാൻ ഉദ്ഘാടനം ചെയ്യുന്നു.
ആഭിദ് കമ്മടത്തിൽ അദ്ധ്യക്ഷനായി. കെ.കെ.റിയാസ്, സി.കെ.അബുബക്കർ, മുതുകുനി മുഹമ്മദലി, സുഹറഖാദർ, റഫീഖ് പുത്തലത്ത്, പി.ഇൻഷിദ എന്നിവർ സംസാരിച്ചു. റാഷിദ് നന്തി സ്വാഗതവും, പി.പി.നബിൽ നന്ദിയും പറഞ്ഞു. റാഫി ദാരിമി, ടി.കെ.നാസർ, സി.കെ.സുബൈർ , എ.വി.ഉസ്ന , റഷീദ് കൊളരാട്ടിൽ, ടി. നൗഷാദ്, ഹനീഫ നിലയെടുത്ത്, ഹാഷിം പൊക്കിണാരി, സജ്ന പിരിഷത്തിൽ, കരീം കരീനാസ്, മർഹബ കുഞ്ഞബ്ദുള്ള, അഹമദ് ഹസ്ബി, റഷീദ് മണ്ടോളി, കെ.കെ.കാതർ എന്നിവർ നേതൃത്വം നൽകി.