തെരുവുനായ്ക്കളെ ഉപദ്രവിക്കുന്നതും കൊല്ലുന്നതും ശിക്ഷാർ‍ഹം: ഡിജിപിയുടെ സർക്കുലർ

news image
Sep 16, 2022, 7:52 am GMT+0000 payyolionline.in

തിരുവനന്തപുരം∙ തെരുവുനായ്ക്കളെ ഉപദ്രവിക്കുന്നതും കൊല്ലുന്നതും ശിക്ഷാർ‍ഹമെന്നു ഡിജിപിയുടെ സർക്കുലർ. ഇത്തരം നടപടികളിൽനിന്നു ജനങ്ങളെ പിന്തിരിപ്പിക്കാൻ ബോധവൽക്കരണം നൽകണം. തെരുവുനായ ആക്രമണങ്ങൾ ശ്രദ്ധയിൽ‍പ്പെട്ടാൽ നാട്ടുകാർ അറിയിക്കണമെന്നും സർക്കുലറിൽ പറയുന്നു. ഹൈക്കോടതി നിർദേശത്തെ തുടർന്നാണു സർക്കുലർ പുറപ്പെടുവിച്ചത്.

 

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ്ക്കളെ ചത്തനിലയിൽ കണ്ടെത്തിയ സംഭവങ്ങളിൽ കേസെടുത്ത് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ഡിജിപിക്ക് നിർദേശം നൽകിയിരുന്നു. വിഷം ഉള്ളിൽ ചെന്നാണ് ഇവ ചത്തതെന്നാണ് നിഗമനം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe