തെരഞ്ഞെടുപ്പ്‌ ഏപ്രിൽ 16നെന്ന്‌ പ്രചരണം; പ്രതികരണവുമായി ഉദ്യോഗസ്ഥർ

news image
Jan 23, 2024, 5:23 pm GMT+0000 payyolionline.in

ന്യൂഡൽഹി : ലോക്‌സഭാതെരഞ്ഞെടുപ്പ്‌ ഏപ്രിൽ 16നാണെന്ന സൂചന നൽകുന്ന  ഉത്തരവിന്റെ പകർപ്പ്‌ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വിശദീകരണവുമായി ഡൽഹി ചീഫ്‌ ഇലക്‌ട്രൽ ഓഫീസർ. ജില്ലാ തെരഞ്ഞെടുപ്പ്‌ ഓഫീസർമാർക്കായി ചീഫ്‌ ഇലക്‌ട്രൽ ഓഫീസർ അയച്ച ഉത്തരവിലാണ്‌ ലോക്‌സഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ്‌ ഏപ്രിൽ 16നാണെന്ന്‌ കരുതി ആവശ്യമായ ഒരുക്കങ്ങൾ നടത്താനുള്ള നിർദേശമുള്ളത്‌. ഇതോടെ, തെരഞ്ഞെടുപ്പ്‌ ഏപ്രിൽ 16നാണെന്ന രീതിയിലുള്ള പ്രചരണങ്ങൾ സമൂഹമാധ്യമങ്ങളിലും മറ്റും സജീവമായി. എന്നാൽ, ഉദ്യോഗസ്ഥർക്ക്‌ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താനുള്ള ഒരു റെഫറൻസ്‌ എന്ന നിലയിലാണ്‌ ഏപ്രിൽ 16 തിയതി ഉത്തരവിൽ ഉപയോഗിച്ചിട്ടുള്ളതെന്ന്‌ ഡൽഹി ചീഫ്‌ ഇലക്‌ട്രൽ ഓഫീസർ സമൂഹമാധ്യമങ്ങളിൽ പിന്നീട്‌ പ്രതികരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe