തെച്ചിപ്പാലം നിർമാണം പൂർത്തിയായില്ല; യാത്രാദുരിതം വർധിക്കുന്നു

news image
Jan 13, 2023, 3:49 am GMT+0000 payyolionline.in

ബാ​ലു​ശ്ശേ​രി: എ​സ്റ്റേ​റ്റ് മു​ക്ക് – ക​ക്ക​യം റോ​ഡി​ന്റെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന തെ​ച്ചി​പ്പാ​ല​ത്തി​ന്റെ​യും സ​മീ​പ​ത്തെ ക​ലു​ങ്ക് നി​ർ​മാ​ണ​ത്തി​ന്റെ​യും പ്ര​വൃ​ത്തി നി​ർ​ത്തി​വെ​ച്ച​ത് യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​കു​ന്നു. വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ പൈ​പ്പ് ലൈ​നും ഗ്യാ​സ് പൈ​പ്പ് ലൈ​നും മാ​റ്റി സ്ഥാ​പി​ക്കാ​നാ​യാ​ണ് പ​ണി നി​ർ​ത്തി​വെ​ച്ച​ത്.

എ​ന്നാ​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും ജ​ല അ​തോ​റി​റ്റി​യും പ​ര​സ്പ​രം പ​ഴി​ചാ​രി നി​ല​കൊ​ള്ളു​ന്ന​തി​നാ​ൽ പൈ​പ്പ് ലൈ​ൻ മാ​റ്റി സ്ഥാ​പി​ക്ക​ൽ നീ​ണ്ടു​പോ​കു​ക​യാ​ണെ​ന്ന് പ​രാ​തി​യു​ണ്ട്. പാ​ലം പ​ണി പൂ​ർ​ത്തി​യാ​യെ​ങ്കി​ലും അ​പ്രോ​ച്ച് റോ​ഡ് പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. ക​ലു​ങ്ക് നി​ർ​മാ​ണ​വും പാ​തി​വ​ഴി​യി​ലാ​ണ്. ഇ​തി​ലൂ​ടെ​യു​ള്ള യാ​ത്ര ദു​രി​ത​പൂ​ർ​ണ​മാ​യ​തി​നാ​ൽ ബ​സു​ക​ൾ പ​ല​പ്പോ​ഴും സ​ർ​വി​സ് മു​ട​ക്കു​ക​യാ​ണ്. ബ​സ് സ​ർ​വി​സ് നി​ർ​ത്തി​വെ​ച്ചും പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി​യെ​ങ്കി​ലും നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന അ​വ​സ്ഥ​യി​ൽ ത​ന്നെ​യാ​ണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe