തുറയൂർ ബി.ടി എം ഹയർ സെക്കണ്ടറി സ്കൂളിലെ സപ്തദിന സഹവാസ ക്യാമ്പ് മേപ്പയൂർ നോർത്ത് എം.എൽ പി സ്കൂളിൽ തുടക്കമായി

news image
Dec 28, 2023, 6:32 am GMT+0000 payyolionline.in

മേപ്പയൂർ : തുറയൂർ ബി.ടി എം ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ്  സംഘടിപ്പിക്കുന്ന സപ്തദിന സഹവാസ ക്യാമ്പ് മേപ്പയൂർ നോർത്ത് എം.എൽ പി സ്കൂളിൽ ആരംഭിച്ചു. മേപ്പയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീജ വടക്കെ പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പാൾ സന്ധ്യ പി. ദാസ് സ്വാഗതം പറഞ്ഞു. ആരോഗ്യ ക്ഷേമ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ  ഭാസ്കരൻ കൊഴുക്കല്ലൂർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിഷിത , ബി.ടി എം എച്ച് .എസ്സ്.എസ്സ് പി.ടി.എ പ്രസിഡന്റ് യു.സി വാഹിദ് മാസ്റ്റർ , എം.പി.ടി .എ പ്രസിഡന്റ് അഷീദ നടുക്കാട്ടിൽ , ബി.ടി.എം.എച്ച്.എസ്സ്. എസ്സ്. ഹെഡ്മിസ്ട്രസ്സ് സുചിത്ര ടീച്ചർ, മേപ്പയൂർ നോർത്ത് എം.എൽ. പി ഹെഡ്മിസ്ട്രസ്സ്  പുഷ്പ ടീച്ചർ , ബി.ടി.എം. എച്ച്.എസ്സ്.എസ്സ്. മാനേജർ അജ്മൽ ഹക്കീം, ബി.ടി.എം എച്ച്.എസ്സ് , എസ്സ് കരിയർ ഗൈഡൻസ് കോ ഓർഡിനേറ്റർ ഷബിൻ അവലത്ത് എന്നിവർ ആശംസ അർപ്പിച്ചു. എൻ എസ്സ്.എസ്സ് .പ്രോഗ്രാം ഓഫീസർ സറീന കെ ക്യാമ്പ് വിശദീകരണം നടത്തി. വളണ്ടിയർ ലീഡർ ലെന പി.എൻ നന്ദിയും  അർപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe