തുറയൂർ: ബി ടി എം എച് എസ് എസ് തുറയൂർ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ ദിനം ആചരിച്ചു. വിദ്യാർത്ഥികൾ നിർമിച്ച സഡാക്കോ കൊക്ക് ഉയർത്തി ഹെഡ് മിസ്ട്രെസ് പി കെ സുചിത്ര ടീച്ചർ ഉത്ഘാടനം ചെയ്തു. സോഷ്യൽ സയൻസ് കൺവീനർ സി എ നൗഷാദ് മാസ്റ്റർ അധ്യക്ഷം വഹിച്ചു.
മഹേഷ് എം, അധ്യാപകരായ എം ജയ, നിസാർ എം സി, ഷോബിദ് ആർ. പി, വിജിലേഷ് എ എന്നിവർ ആശംസകൾ നേർന്നു. വിദ്യാർത്ഥികളായ ഫിസ, ആയിഷ ഷെറിൻ, നിള, മിഥുലാജ്, രഹൻ നഷ്വൻ എന്നിവർ ഹിരോഷിമ ദിനം യുദ്ധം വിരുദ്ധ പ്രഭാഷണം നടത്തി. നിരഞ്ജന മനോജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.പോസ്റ്റർ നിർമ്മാണം, സഡാക്കോ കൊക്ക് നിർമാണം പ്രഭാഷണം തുടങ്ങിയ പരിപാടികളോടെ സ്കൂളിൽ ഹിരോഷിമ ദിനം ആചാരിച്ചു.