തിഹാർ ജയിലിൽ ഗുണ്ടാതലവൻ കൊല്ലപ്പെട്ടതിനു പിന്നാലെ ഡൽഹിയിൽ 80 ജയിൽ ഓഫിസർമാരെ സ്‍ഥലം മാറ്റി

news image
May 26, 2023, 12:11 pm GMT+0000 payyolionline.in

ഡൽഹി: തിഹാർ ജയിലിൽ വെച്ച് ഗുണ്ടാതലവൻ ​കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് ഡൽഹിയിലെ 80 ജയിൽ ഉദ്യോഗസ്ഥരെ സ്‍ഥലം മാറ്റി. മേയ് രണ്ടിനാണ് ഗുണ്ടാതലവനായ തില്ലു താജ്പുരിയ കൊല്ലപ്പെട്ടത്. എതിർ ചേരിയിൽ പെട്ട തടവുകാരാണ് ഇദ്ദേഹത്തെ ​​കൊലപ്പെടുത്തിയത്.

താജ്പുരിയയുടെ കൊലപാതകം ഗൗരവമായി കണക്കാക്കണമെന്ന് ഡൽഹി ഹൈകോടതി ചൂണ്ടിക്കാട്ടിയിരുന്നു. കൊലപാതകത്തെ കുറിച്ച് പ്രതികരിക്കാൻ സമയമെടുത്തതിൽ ജയിൽ അധികൃതർക്കെതിരെ കോടതി രൂക്ഷ വിമർശനം ഉയർത്തുകയും ചെയ്തു. സുരക്ഷ ഉദ്യോഗസ്ഥരുടെ മുന്നിൽ വെച്ച് താജ്പുരിയ ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. കുത്തേറ്റ ഉടനെ സുരക്ഷ ജീവനക്കാർ ഗുണ്ടാത്തലവനെ ദൂരേക്ക് കൊണ്ടുപോയി.

അക്രമത്തിൽ നിന്ന് തടയാൻ ഒരു ശ്രമവും ജീവനക്കാർ നടത്തിയില്ല. തടവുകാരുടെ സംരക്ഷണത്തിനല്ലാതെ എന്തിനാണ് സുരക്ഷ ജീവനക്കാരെ ജയിലിൽ നിയമിക്കുന്നതെന്നും ഡൽഹി കോടതി ചോദിച്ചു. ആശയവിനിമയത്തിനായി ഈ ഉദ്യോഗസ്ഥർ വാക്കി ടാക്കികളും ഉപയോഗിച്ചിരുന്നില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe