തിരുവല്ലയിൽ വിദ്യാർഥികൾക്ക് കഞ്ചാവ് വിൽക്കുന്ന രണ്ടുപേർ പിടിയിൽ

news image
Jul 28, 2022, 8:43 pm IST payyolionline.in

തിരുവല്ല: സ്കൂൾ – കോളേജ് വിദ്യാർത്ഥികൾക്കടക്കം കഞ്ചാവ് എത്തിച്ചു നൽകിയിരുന്ന രണ്ട് യുവാക്കൾ അരക്കിലോ ഗ്രാം കഞ്ചാവുമായി ഡാൻസാഫ് സംഘത്തിന്റെ പിടിയിലായി. തിരുവല്ല കോട്ടാലി ആറ്റുചിറയിൽ വീട്ടിൽ സ്വർണപ്പൻ എന്ന് വിളിക്കുന്ന രതീഷ് (38), കവിയൂർ മത്തിമല പള്ളിപ്പറമ്പിൽ വീട്ടിൽ ജോമോൻ എന്ന് വിളിക്കുന്ന ജോഷി (39) എന്നിവരാണ് പിടിയിലായത്.

ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തിരുവല്ല ചിലങ്ക ജംഗ്ഷന് സമീപത്ത് നിന്നും 250 ഗ്രാം തൂക്കം വരുന്ന കഞ്ചാവുമായി രതീഷാണ് ഇന്ന് മൂന്ന് മണിയോടെ പ്രത്യേക സംഘത്തിന്റെ പിടിയിലായത്. രതീഷിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കവിയൂർ സ്വദേശി ജോഷിയെയും സംഘം പിടികൂടുകയായിരുന്നു. ഇയാളിൽനിന്നും 250 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.

പ്രതികളെ ഇരുവരെയും തിരുവല്ല പൊലീസിന് കൈമാറി. പിടിയിലായ ഇരുവരും കഞ്ചാവ് മാഫിയയുടെ കണ്ണികളാണെന്ന് പൊലീസ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe