തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാർക്ക് സീഡ് ബോളുകൾ സമ്മാനം

news image
Jul 29, 2022, 1:11 pm IST payyolionline.in

തിരുവനന്തപുരം: രാജ്യാന്തര പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ യാത്രക്കാർക്ക് അപൂർവമായ ഒരു സമ്മാനം ലഭിച്ചു- സീഡ് ബോളുകൾ. മണ്ണുരുളകൾക്കുള്ളിൽ ഫലവൃക്ഷങ്ങളുടെ വിത്തുകൾ വച്ച സമ്മാനം തയാറാക്കിയത് ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റിന്റെ നേതൃത്വത്തിലാണ്. ഇവയോടൊപ്പം വൃക്ഷത്തൈകളും യാത്രക്കാർക്കു സമ്മാനിച്ചു.

പ്രകൃതി സംരക്ഷണത്തിനായി ഒട്ടേറെ പുതിയ പദ്ധതികൾ വിമാനത്താവളത്തിൽ നടപ്പാക്കുന്നുണ്ട്. പുതുതായി 9000 വൃക്ഷങ്ങളാണ് വിമാനത്താവളത്തിൽ നട്ടു പരിപാലിക്കുന്നത്. ഇതിൽ 3500 എണ്ണം ടെർമിനലിനുള്ളിലാണ്. 108 വിഭാഗത്തിലുള്ള സസ്യങ്ങൾ നിലവിൽ വിമാനത്താവളത്തിൽ ഉണ്ട്. ഇതിൽ 4560 എണ്ണം പൂച്ചെടികളാണ്. 80 സെന്റ് വിസ്തീർണമുള്ള ഔഷധസസ്യത്തോട്ടവും വിമാനത്താവളത്തിൽ പരിപാലിക്കുന്നുണ്ട്. 1200 സസ്യങ്ങൾ വായു ശുദ്ധീകരിക്കാൻ ശേഷിയുള്ളവയാണ്. ആകെ 23450 ചതുരശ്ര മീറ്ററിലാണ് സസ്യങ്ങൾ നട്ടുപിടിപ്പിച്ചിട്ടുള്ളത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe