തി​രു​വ​ന​ന്ത​പു​രം കോർപറേഷനിലെ പട്ടികജാതി ഫണ്ട്​ തട്ടിപ്പ്​: രണ്ടുപേർ അറസ്റ്റിൽ

news image
Jul 30, 2022, 2:20 pm IST payyolionline.in

തി​രു​വ​ന​ന്ത​പു​രം: കോ​ർ​പ​റേ​ഷ​നി​ൽ പ​ട്ടി​ക​ജാ​തി വ​നി​ത​ക​ൾ​ക്കു​​ള്ള ഫ​ണ്ട് ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. തി​രു​വ​ല്ലം സ്വ​ദേ​ശി സി​ന്ധു, ഇ​വ​രു​ടെ സ​ഹാ​യി ക​ര​കു​ളം സ്വ​ദേ​ശി അ​ജി​തഎ​ന്നി​വ​രെ​യാ​ണ് മ്യൂ​സി​യം പൊ​ലീ​സ് വെ​ള്ളി​യാ​ഴ്ച രാ​ത്രി അ​റ​സ്റ്ചെ​യ്​​ത​ത്. മൂ​ന്നു​പേ​ർ കൂ​ടി വ​ല​യി​ലു​ണ്ടെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ൽ അ​റ​സ്റ്റി​ലാ​കു​മെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു.

വ്യാ​ജജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റു​ണ്ടാ​ക്കി കോ​ർ​പ​​റേ​ഷ​നി​ൽ​നി​ന്ന് പ​ട്ടി​ക​ജാ​തി വ​നി​ത​ക​ൾ​ക്കു​ള്ള സ​ബ്സി​ഡി​യു​ള്ള സ്വ​യം തൊ​ഴി​ൽ വാ​യ്പ​ക​ളാ​ണ്​ ഇ​വ​ർ ത​ട്ടി​യെ​ടു​ത്ത​ത്. ഗു​ണ​ഭോ​ക്താ​ക്ക​ൾ അ​റി​യാ​തെ​യാ​യി​രു​ന്നു ത​ട്ടി​പ്പ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe