തിരുവങ്ങൂരിൽ മുഖ്യമന്ത്രിയുടെ വാഹനത്തിന് കരിങ്കൊടി കാണിക്കാൻ ശ്രമിച്ച സംഭവം; യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ അറസ്റ്റിൽ

news image
Nov 25, 2023, 1:24 pm GMT+0000 payyolionline.in
കൊയിലാണ്ടി: മുഖ്യമന്ത്രിയും സഹമന്ത്രിമാരും സഞ്ചരിച്ച ബസ്സിന് കരിങ്കൊടി കാണിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഉൾപ്പെടെ 7 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച നവകേരള സദസ്സിന്റെ വേദിയായ കൊയിലാണ്ടിയിലേക്ക് വരുന്നതിനിടെ തിരുവങ്ങൂരിൽ ഉച്ചയോടെയാണ് സംഭവം.
മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് തൻ ഹീർ കൊല്ലം, കെ.എസ്.യു സംസ്ഥാനകമ്മിറ്റി അംഗം എ.കെ. ജാനിബ്, നടേരി മീത്തലെ കുപ്പേരി സായി ഷ് (35), യൂത്ത് കോൺഗ്രസ്സ് ബ്ളോക്ക് ജനറൽ സെക്രട്ടറി വെങ്ങളം മുഹമ്മദ് ഷഹീർ , കോരപ്പുഴ കെ.എം ആദർ ശ്(24), മൂടാടി ഷംനാസ് (29) ആർ. ഷ നസ്തിക്കോടി എന്നിവരാണ് അറസ്റ്റിലായത് . കൊയിലാണ്ടി സി.ഐ.എം.വി. ബിജു, എസ്.ഐ.പി.എം ശൈലേഷ് എന്നിവക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നാണ് ഇവരെ പിടികൂടാനായത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe