തിരിച്ചറിയൽ രേഖയായി ആധാർ സ്വീകരിക്കുന്നതിന് യുഐഡി സ്ഥിരീകരിക്കണമെന്ന് നിര്‍ദ്ദേശം

news image
Nov 24, 2022, 2:21 pm GMT+0000 payyolionline.in

ഒരു വ്യക്തിയുടെ തിരിച്ചറിയൽ രേഖയായി  ആധാർ സ്വീകരിക്കുന്നതിന് മുൻപ്  യു െഎ ഡി പരിശോധിച്ച് സ്ഥിരീകരിക്കണമെന്ന സ്ഥാപനങ്ങളോട് ആധാർ അതോറിറ്റിയുടെ നിർദേശം. പ്രിന്റ് രൂപത്തിലുള്ളതോ ഇലക്ട്രോണ്ക് രൂപത്തിലുള്ളതോ ആയ ആധാർ കാർഡുകൾക്കും ഈ നിർദേശം ബാധകമാണ്. ഇത്തരത്തിൽ തിരിച്ചറിയൽ രേഖ സ്ഥിരീകരിക്കുന്നതിൽ യുണീക് െഎഡന്റിഫിക്കേഷൻ അതേറിറ്റി ഒാഫ് ഇന്ത്യക്കു ആധാർ എടുത്തവരുടെ അനുമതി ഉണ്ടെന്നും നിർദേശം വ്യക്തമാക്കുന്നു. സമർപ്പിച്ച ആധാറിന്റെ വസ്തുത ഉറപ്പിക്കേണ്ടത് ഉചിതമായ നടപാടിയാണെന്നും നിർദേശം വ്യക്തമാക്കുന്നു. ആധാർ ലെറ്റർ, ഇ-ആധാർ, ആധാർ പിവിസി കാർഡ്, എം ആധാർ എന്നിവയ്ക്കും നിർദേശം ബാധകമാണ്.

 

 

ആധാർ ഉപയോ​ഗിച്ച് സാമൂഹ്യ വിരുദ്ധരുടെ ചൂഷണം തടയാൻ ഈ സ്ഥീരികരണം സഹായിക്കും. ആധാർ കൃത്വിമത്വം നടത്തുന്നതും കണ്ടെത്താൻ ഇത്തരം ഒ‍ാഫ് ലൈൻ വേരിഫിക്കേഷനുകൾ സഹായിക്കും. ആധാർ ആക്ടിലെ സെക്ഷൻ 35 അനുസരിച്ച് ആധാർ രേഖകളിൽ കൃത്വമത്വം കാണിക്കുന്നത് ശിക്ഷാർഹമായ കുറ്റമാണ്. സംസ്ഥാന സർക്കാരുകളോടും ആധാർ വേരിഫിക്കേഷൻ സംബന്ധിച്ച നിർദേശം കേന്ദ്രം നൽകിയിട്ടുണ്ട്. ഏതൊരു സാഹചര്യത്തിലും തിരിച്ചറിയൽ രേഖയായി ആധാർ ഉപയോ​ഗിക്കുമ്പോൾ രേഖകളുടെ വസ്തുത ഉറപ്പു വരുത്തണമെന്നാണ് സംസ്ഥാന സർക്കാരുകൾക്ക് ആധാർ അതോറിറ്റി മുഖേന കേന്ദ്രം നൽ്കിയിരിക്കുന്ന നിർദേശം. ഇതു സംബന്ധിച്ച സ്ഥാപനങ്ങൾക്കുള്ള സർക്കുലറുകളും ഡാറ്റ സ്ഥിരീകരിക്കുന്ന സമയത്ത് പാലിക്കേണ്ട പ്രോട്ടോക്കോളും ഈ സർക്കുലർ വിശദീകരിക്കുന്നുണ്ട്.

ഏതു രൂപത്തിലുള്ള ആധാർ കാർഡിലംു നൽകിയിരിക്കുന്ന ക്യുആർകോഡ് സ്കാൻ‌ ചെയ്താൽ രേഖകൾ സ്ഥിരീകരിക്കാനാകും. ആൻഡ്രോയ്ഡിലും െ‍എഒഎസിലും അടിസ്ഥാനമായി പ്രവർത്തിക്കുന്ന ഏതൊരു ഫോണിലും ക്യുആർ കോഡ് സ്കാനർ ലഭ്യമാണ്. വിൻഡോസ് അടിസ്ഥാനമാക്കിയുള്ള ഉപകരണങ്ങൾക്കും ക്യുആർ കോഡ് സ്കാനർ ലഭിക്കും. ഇന്ത്യക്കാരായിട്ടുള്ള ആധാർ കാർ‍ഡ് ഉടമകൾക്ക് ക്യുആർ കോഡ് പരിശോധനയിലൂടെ അപ്ഡേറ്റ ചെയ്തിട്ടുള്ള വിവരങ്ങൾ കൃത്യമാണോ എന്നു പരിശോധിക്കാനുള്ള അവസരവും ക്യുആർകോഡ് സ്കാൻ ചെയ്യുന്നതിലൂടെ ലഭ്യമാണ്. ആധാർ ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ആധാർ അതോറിറ്റിയുടെ നിർദേശത്തിൽ വിശദമാക്കുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe