തിക്കോടിയിലെ സാംസ്‌കാരിക സംഘം ‘കൈത്താങ്ങ്‌’ എം.എല്‍.എ ഉദ്ഘാടനം ചെയ്തു

news image
Oct 1, 2013, 4:26 pm IST payyolionline.in

 തിക്കോടി: ‘കൈത്താങ്ങ്‌’  സാംസ്കാരിക സംഘം തിക്കോടിയുടെ ഉദ്ഘാടനം കെ ദാസന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനത്തിലൂടെ മികച്ച സാംസ്കാരിക പ്രവര്‍ത്തനം എന്നതാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ആളങ്ങാരി പറമ്പില്‍ നടന്ന പരിപാടിയില്‍  തിക്കോടി ഗ്രാമപഞ്ചായ്ത്ത് പ്രസിഡണ്ട്‌ രമ ചെറുകുറ്റി അദ്ധ്യക്ഷയായി. വി.കുമാരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സാംസ്കാരിക വിദ്യാഭ്യാസത്തിന്റെ  പ്രസക്തിയെ കുറിച്ച് ചന്ദ്രശേഖരന്‍ തിക്കോടി പ്രഭാഷണം നടത്തി. വിവിധ രാഷ്ട്രീയ കക്ഷികളെ പ്രതിനിധീകരിച്ച് ഹനീഫ മാസ്റ്റര്‍, സന്തോഷ്‌ തിക്കോടി, വി.കെ അബ്ദുള്‍ മജീദ്‌, എം.കെ പ്രേമന്‍, വടക്കയില്‍ ബാബു മാസ്റ്റര്‍, കണിയാരിക്കല്‍ കുഞ്ഞിരാമന്‍ മാസ്റ്റര്‍, വി.പി കുഞ്ഞമ്മദ് എന്നിവര്‍ സംസാരിച്ചു.  ആര്‍.വിശ്വന്‍ സ്വാഗതവും എം.ഭാസ്കരന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe