തിക്കോടി പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി; വികസന സെമിനാർ സംഘടിപ്പിച്ചു

news image
Jan 10, 2023, 10:19 am GMT+0000 payyolionline.in

തിക്കോടി:  തിക്കോടി ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി രണ്ടാം വർഷം (2023-2024) പദ്ധതി രൂപീകരണത്തിൻ്റെ ഭാഗമായുള്ള വികസന സെമിനാർ തിക്കോടിയൻ സ്മാരക ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പയ്യോളിയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.പി.ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു.

 

കൃഷി, ചെറുകിട വ്യവസായം, ക്ലീൻ തിക്കോടി, ലവ് തിക്കോടി. പഞ്ചായത്തുകളിൽ വരാതെ വിവിധ സർട്ടിഫിക്കറ്റുകൾ ജനങ്ങൾക്ക് വാർഡുകളിൽ നിന്ന് നേരിട്ട് കൊടുക്കുന്ന പദ്ധതി മിനി പഞ്ചായത്ത് എന്നിവയാണ് വികസന സെമിനാരിൽ നടപ്പിലാക്കാൻ പോകുന്ന പദ്ധതികൾ.

 

തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് അധ്യക്ഷത വഹിച്ച യോഗത്തിൽ തിക്കോടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി സ്വാഗതമാശംസിച്ചു. ജില്ലാ പഞ്ചായത്ത് മെംബർ വി.പി ദുൽഖിഫിൽ വികസന രേഖ പ്രകാശനം ചെയ്തു. തിക്കോടി പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രനില സത്യൻ കരട് പദ്ധതി രേഖ അവതരിപ്പിച്ചു പഞ്ചായത്ത് മെംബർമാരായ ആർ വിശ്വൻ, കെ.പി. ഷക്കീല സന്തോഷ് തിക്കോടി, ബ്ലോക്ക് മെംബർമാരായ എം കെ ശ്രീനിവാസൻ .റംല പി.വി.ആസൂത്രണ സമിതി ഉപാധ്യക്ഷൻ ബിജു കളത്തിൽ, കെ . സുകുമാരൻ ,പി.കെ.ചോയി, പി.ടി.രമേശൻ , മജീദ് മന്ദത്ത് .ഇ.ശശി.രവീന്ദ്രൻ എടവന കണ്ടി. എന്നിവർ ആശംസ അർ പ്പിച്ചു.പതിനാല് ഗ്രൂപ്പുകളിലായി ചർച്ച നടന്നു.അസി.സെക്രട്ടറി അനീഷ് കുമാർ നന്ദി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe