തിക്കോടി ഉപതെരഞ്ഞെടുപ്പ്; 5-ാം വാർഡ് മെമ്പറായി സിപിഎം പ്രതിനിധി സത്യപ്രതിജ്ഞ ചെയ്തു

news image
Aug 1, 2022, 7:01 pm IST payyolionline.in

തിക്കോടി:  തിക്കോടി ഗ്രാമപഞ്ചായത്ത് 5-ാം വാർഡ് മെമ്പറായി സിപിഎം പ്രതിനിധി ഷീബ പുൽപ്പാണ്ടി സത്യപ്രതിജ്ഞ ചെയ്തു. ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് സത്യവാചകം ചൊല്ലിക്കൊടുത്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് വരണാധികാരി തഹസിൽദാർ മുരളീധരൻ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പഞ്ചായത്ത് സെക്രട്ടറി, സി ഡി എസ് ചെയർപേഴ്‌സൺ, പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു. 5-ാം വാർഡിൽ മെമ്പർ രാജി വെച്ചതിനെ തുടർന്നുള്ള ഒഴിവിൽ 448 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഷീബ പുൽപ്പാണ്ടി വിജയിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe