തിക്കോടിയൻ സ്മാരക വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ‘വിജയോത്സവം’ സംഘടിപ്പിച്ചു

news image
Aug 1, 2022, 7:09 pm IST payyolionline.in

തിക്കോടി:  തിക്കോടിയൻ സ്മാരക ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് ടു വിഭാഗത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  സുരേഷ് ചങ്ങാടത്ത് വിജയോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ കെ.പ്രദീപൻ അധ്യക്ഷനായി.

ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി ദുൽഖിഫിൽ മുഖ്യാഥിതിയായി. ഡോ : പി.സുരേഷ്, ബിനു കാരോളി, സജിത്, വിദ്യാർത്ഥി പ്രതിനിധികളായ ഇഷ, മഞ്ജിമ എന്നിവർ ആശംസകൾ നേർന്നു.
സ്റ്റാഫ് സെക്രട്ടറി ധന്യ സ്വാഗതവും അക്കാദമിക് കൺവീനർ അബ്ദുൾ നാസർ നന്ദിയും പറഞ്ഞു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe