തിക്കോടിയിൽ സ്നേഹതീരം റസിഡൻസ് അസോസിയേഷൻ രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാംപ് നടത്തി

news image
Nov 21, 2021, 9:47 pm IST

പയ്യോളി : തിക്കോടി പഞ്ചായത്ത് ബസാർ  സ്നേഹതീരം റസിഡൻസ് അസോസിയേഷൻ പയ്യോളി സൂപ്പർ സ്പെഷ്യാലിറ്റി ലാബിന്റെ സഹായത്തോടെ സൗജന്യ രക്തഗ്രൂപ്പ് നിർണ്ണയ ക്യാംപ് നടത്തി.

സ്നേഹതീരം റസിഡൻസ് അസോസിയേഷൻ സംഘടിപ്പിച്ച രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാംപ് ടി.ഖാലിദ് ഉദ്ഘാടനം ചെയ്യുന്നു

സ്നേഹതീരം പ്രസിഡന്റ് ടി.ഖാലിദ് ക്യാംപ് ഉദ്ഘാടനം ചെയ്തു. ട്രഷറർ എൻ.കുഞ്ഞാമു അധ്യക്ഷനായി. സെക്രട്ടറി സി.ബാലൻ, സൂപ്പർ ലാബ് ഡയരക്ടർ സമീർ, പയ്യോളി ബ്ലഡ് ഡോണേഴ്സ് പ്രസിഡന്റ് പി.റഈസ്, സ്നേഹതീരം വൈസ് പ്രസിഡന്റ് സി.കെ ബാലൻ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe